അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ വ്യക്തിജീവിതത്തെയും ആത്മീയ ജീവിതത്തെയും കുടുംബ ജീവിതത്തെയും എനിക്കുള്ളവരെയും എനിക്കുള്ളവയെയും അമ്മയുടെ പ്രത്യേക സംരക്ഷണത്തിനായി ഞാൻ എന്നേക്കും സമർപ്പിച്ചുകൊള്ളുന്നു.
2004 ഡിസംബർ ഏഴാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട് ദുരന്തം ഉണ്ടാകാൻ പോകുന്നു പ്രാർത്ഥിക്കണമെന്ന് അരുളി ചെയ്ത ദൈവമാതാവേ എനിക്കും എന്റെ വ്യക്തി ജീവിതത്തിലും ആത്മീയ ജീവിതത്തിലും കുടുംബജീവിതത്തിലും എനിക്കുള്ളവർക്കും എനിക്കുള്ളവയ്ക്കും എന്റെ ദേശത്തിനും നാടിനും രാജ്യത്തിനും ഉണ്ടാകാൻ ഇടയുള്ള ദുരിത ദുരന്തങ്ങളിൽ നിന്നും പ്രത്യേക സംരക്ഷണം നൽകി അമ്മയുടെ സ്വന്തം എന്നപോലെ കാത്തുകൊള്ളേണമേ, ആമേൻ.
1സ്വർഗ്ഗ, 1നന്മ, ത്രിത്വസ്തുതി.
Written by : S.Thomas
http://www.godsmusicministry.org



