(എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുന്നവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുക. പ്രത്യേക ശോഭയോടെ അവർ പ്രകാശിതരായിരിക്കും എന്ന് യേശു കല്പിക്കുന്നു.)
ഇന്ന്, എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. എന്റെ സഹനത്തിൽ ഏറ്റവുമധികം വേദനിക്കുകയും എന്റെ ചൈതന്യം ആഴമായി ഗ്രഹിച്ചിട്ടുള്ളവരുമാണീ ആത്മാക്കൾ. എത്രയും ദയയുള്ള എന്റെ ഹൃദയത്തിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവർ. വരാനിരിക്കുന്ന ജീവിതത്തിൽ പ്രത്യേകമായ ഒരു ശോഭയോടെ അവർ പ്രകാശിതരായിരിക്കും. അവരിലൊരാളുപോലും നിത്യനരകാഗ്നിയിൽ വീഴുകയില്ല. മരണസമയത്ത് വളരെ പ്രത്യേകമായ രീതിയിൽ അവരെ ഓരോരുത്തരെയും ഞാൻ സംരക്ഷിച്ചുകൊള്ളും.
എത്രയും ദയയുള്ള ദിവ്യനാഥാ, അവിടുത്തെ ഹൃദയം സ്‌നേഹം തന്നെയാണല്ലോ. അവിടുത്തെ കരുണയുടെ ശക്തി ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ആത്മാക്കളെ അങ്ങയുടെ ആദ്രമായ ഹൃദയത്തിൽ സ്വീകരിച്ചാലും! ദൈവത്തിന്റെ തന്നെ ശക്തിയാൽ ശക്തരാക്കപ്പെട്ടവരാണീ ആത്മാക്കൾ. ദു:ഖങ്ങളുടെ നടുവിലും അവിടുത്തെ കാരുണ്യത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഈ ആത്മാക്കൾ മുന്നോട്ടുപോകുന്നു.
ക്രിസ്തുവിനോടൈക്യപ്പെട്ടുകൊണ്ട് ഈ ആത്മാക്കൾ മാനവവംശത്തെ മുഴുവൻ അവരുടെ തോളുകളിൽ വഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ല. ഈ ലോകത്തിൽ നിന്ന് വേർപിരിയുമ്പോൾ അവിടുത്തെ കരുണ അവരെ ആശ്ലേഷിക്കും.
നിത്യപിതാവേ, അവിടുത്തെ ഏറ്റവും സവിശേഷമായ അനന്തകാരുണ്യത്തെ ആദരിക്കുകയും, പാടിപ്പുകഴ്ത്തുകയും, യേശുവിന്റെ എത്രയും ആർദ്രമായ തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന ഈ ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമെ. ഈ ആത്മാക്കൾ ജീവിക്കുന്ന സുവിശേഷങ്ങളാണ്. അവരുടെ ഹൃദയങ്ങൾ കാരുണ്യപ്രവർത്തികളാൽ നിറഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ സന്തോഷത്താൽ കരകവിഞ്ഞൊഴുകുന്നു. അത്യുന്നതനായ അവിടുത്തെ കാരുണ്യത്തിന്റെ സംഗീതം ആലപിക്കുന്നു. അങ്ങയിൽ അവർ അർപ്പിച്ചിരിക്കുന്ന പ്രത്യാശയ്ക്കും ശരണത്തിനുമനുസൃതമായി അവരോട് അവിടുത്തെ കാരുണ്യം കാണിക്കണമെയെന്ന്, ദൈവമേ, അങ്ങയോട് ഞാൻ യാചിക്കുന്നു. അവിടുത്തെ അനന്തമായ കാരുണ്യത്തെ വാഴ്ത്തിപ്പുകഴ്ത്തുന്നവരെ അവരുടെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്ത് സംരക്ഷിക്കുമെന്നുള്ള യേശുവിന്റെ വാഗ്ദാനം അവരിൽ നിറവേറട്ടെ. ആമേൻ
1 സ്വ. 1 ന. 1 ത്രി.
വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥനകൾ. ദൈവകാരുണ്യത്തെപ്പറ്റിയുള്ള സ്തുതിപ്പുകൾ. ദൈവത്തിന്റെ സ്‌നേഹം ഒരു പുഷ്പമാകുന്നു. കാരുണ്യം അതിന്റെ ഫലവും! സംശയിക്കുന്ന ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്തെപ്പറ്റിയുള്ള ഈ കീർത്തനങ്ങൾ വായിച്ച് വിശ്വസിക്കട്ടെ. പിതാവായ ദൈവത്തിന്റെ മടിയിൽ നിന്നും നിർഗ്ഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ഗ്രഹിക്കുവാനാകാത്ത മാഹാരഹസ്യമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. വി. ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ കാരുണ്യമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അഗ്രാഹ്യമായ ദൈവത്തിന്റെ കാരുണ്യമേ………..
എല്ലാ ജീവനും ആനന്ദവും പുറപ്പെടുന്ന ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………
സ്വർഗ്ഗത്തേക്കാൾ മഹത്തായ ദൈവത്തിന്റെ കാരുണ്യമേ………..
അത്ഭുതങ്ങളുടെ ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവത്തിന്റെ കാരുണ്യമേ…….
വചനം മാംസമായി നമ്മോടുകൂടെ വസിച്ച ദൈവത്തിന്റെ കാരുണ്യമേ……
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച ദൈവത്തിന്റെ കാരുണ്യമേ………
വി.കുർബ്ബാന സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
പരിശുദ്ധ സഭാസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………
ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………
യേശുവിൽ നമ്മുടെ നീതീകരണമായ ദൈവത്തിന്റെ കാരുണ്യമേ……….
നമ്മുടെ ജീവിതത്തെ മുഴുവൻ പിൻതുടരുന്ന ദൈവത്തിന്റെ കാരുണ്യമേ………….
മരണനേരം പ്രത്യേകമായി ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
അമർത്യത നൽകി ഞങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ കാരുണ്യമേ………
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. നിത്യനരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവത്തിന്റ കാരുണ്യമേ………..
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……….
മാലാഖമാർക്ക് അത്ഭുതവും വിശ്വാസികൾക്ക് അഗ്രാഹ്യവുമായ ദൈവത്തിന്റെ കാരുണ്യമേ………
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റം ആഴമേറിയ ദൈവത്തിന്റെ കാരുണ്യമേ……..
എല്ലാ ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് വിളിച്ച ദൈവത്തിന്റെ കാരുണ്യമേ…………
ദൈവത്തിന്റെ എല്ലാ പ്രവർത്തികളുടെയും മകുടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളെല്ലാവരും എപ്പോഴും ആമഗ്നരായിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………………
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവത്തിന്റെ കാരുണ്യമേ……………..
നിരാശരായ ആത്മാക്കളുടെ ഏകശരണമായ ദൈവത്തിന്റെ കാരുണ്യമേ…………..
ഭയത്തിന്റെ മദ്ധ്യത്തിൽ ഹൃദായാശ്വാസമായ വൈത്തിന്റെ കാരുണ്യമേ……………….
പുണ്യാത്മാക്കളുടെ ആനന്ദവും പാരവശ്യവുമായ ദൈവത്തിന്റെ കാരുണ്യമേ……….
എല്ലാ പ്രവർത്തികൾക്കും ഉത്തേജനം നൽകുന്ന ദൈവത്തിന്റെ കാരുണ്യമേ…………….
അനന്തകാരുണ്യത്തിന്റെ ഉറവിടമായ നിത്യപിതാവായ ദൈവമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, ദയയോടെ ഞങ്ങളെ കടാക്ഷിക്കുകയും നിന്റെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കുയും ഞങ്ങളുടെ പ്രയാസങ്ങളിൽ നിരാശരും മ്ലാനവദനരുമാകാതെയും, കാരുണ്യവും സ്‌നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ശക്തമാക്കേണമെ. ഓ, അഗ്രാഹ്യവും അനന്തവുമായ ദൈവത്തിന്റെ കാരുണ്യമേ! യോഗ്യതയോടെ ആർക്ക് അങ്ങയെ ആരാധിക്കുവാൻ കഴിയും? അങ്ങേയറ്റം നന്മമാത്രമായ സർവ്വശക്തനായ ദൈവമേ, അങ്ങ് മാത്രമാണ് പാപികളുടെ മധുര പ്രതീക്ഷ. ഭൂമിയും കടലും നക്ഷത്രങ്ങളും അഗ്ര്യാഹ്യമായ ദൈവത്തിന്റ കാരുണ്യത്തോട് ഒത്തുചേർന്ന് അതിമനേഹരമായ ഒരു സംഗീതസ്തുതിപ്പായിത്തീരുന്നു.
https://godsmusicministry.org/mercy-of-god-devotion-1/

