(ആദ്ധ്യാത്മിക മന്ദതയിൽ കഴിയുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക)
ആദ്ധ്യാത്മിക മന്ദതയിൽ കഴിയുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കാരുണ്യത്തിന്റെ കടലിൽ മുക്കിെയടുക്കുക. എന്റെ ഹൃദയത്തെ മുറിപ്പെടുത്തി വളരെയധികം വേദനിപ്പിക്കുന്ന ആത്മാക്കളാണിവർ. ഗത്സമേൻ തോട്ടത്തിൽ വച്ച് എന്റെ ആത്മാവ് തീവ്രമായ വേദന അനുഭവിച്ചത് ഈ മന്ദഹൃദയരായ ആത്മാക്കളെപ്രതിയാണ്; ‘പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകന്നുപോകട്ടെ’യെന്ന് മനോവ്യഥയോടെ പ്രാർത്ഥിച്ചത് ഈ ആത്മാക്കൾ കാരണമാണ്. അവർക്ക് രക്ഷപെടാനുള്ള മാർഗ്ഗം എന്റെ കാരുണ്യത്തിലേക്ക് ഓടിവന്ന് ശരണപ്പെടുക എന്നതാണ്.
എത്രയും ദയയുള്ള യേശുവേ, അങ്ങ് കരുണതന്നെയാണല്ലോ. അങ്ങയുടെ എത്രയും ദയയുള്ള തിരുഹൃദയത്തിലേക്ക് ആദ്ധ്യാത്മിക മന്ദത പ്രാപിച്ചിരിക്കുന്ന ആത്മാക്കളെ ഞാൻ സമർപ്പിച്ചുകൊള്ളുന്നു. മൃതശരീരങ്ങളെപ്പോലെ ആറിത്തണുത്ത് മരവിച്ച ആത്മാക്കളെ അങ്ങയുടെ സ്‌നേഹജ്വാലയാൽ ഒരിക്കൽകൂടി എരിയിക്കണമെ. ഏറ്റവും കാരുണ്യമുള്ള യേശുവേ, അവിടുത്തെ കരുണയുടെ മഹനീയശക്തി ഇവരിൽ പ്രവർത്തിപ്പിക്കണമെ. അങ്ങയുടെ സ്‌നേഹത്തിന്റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കേണമേ. പരിശുദ്ധമായ സ്‌നേഹത്തിന്റെ ദാനം അവരിൽ വർഷിക്കണമെ; എന്തെന്നാൽ യാതൊ ന്നും അവിടുത്തെ ശക്തിക്കതീതമല്ലല്ലോ.
നിത്യപിതാവേ, ആദ്ധ്യാത്മിക മന്ദത ബാധിച്ച ആത്മാക്കളുടെമേൽ അവിടുത്തെ ദയാദൃഷ്ടി പതിയണമെ. അവരും യേശുവിന്റെ എത്രയും ആർദ്രതയുള്ള തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെട്ടവരാണല്ലോ. അനന്തകാരുണ്യവാനായ പിതാവേ, അങ്ങയുടെ വത്സലപുത്രന്റെ കയ്‌പേറിയ വേദനകളെപ്രതിയും കുരിശിലെ മൂന്നുമണിക്കൂർ നേരത്തെ അതിദാരുണമായ സഹനത്തെപ്രതിയും ഞാൻ അങ്ങയോട് യാചിക്കുന്നു. അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ പാടിപുകഴ്ത്തുവാൻ സംഗതിയാക്കണമെയെന്ന്.
ആമേൻ
1 സ്വ. 1 ന. 1 ത്രി.
വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥനകൾ. ദൈവകാരുണ്യത്തെപ്പറ്റിയുള്ള സ്തുതിപ്പുകൾ. ദൈവത്തിന്റെ സ്‌നേഹം ഒരു പുഷ്പമാകുന്നു. കാരുണ്യം അതിന്റെ ഫലവും! സംശയിക്കുന്ന ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്തെപ്പറ്റിയുള്ള ഈ കീർത്തനങ്ങൾ വായിച്ച് വിശ്വസിക്കട്ടെ. പിതാവായ ദൈവത്തിന്റെ മടിയിൽ നിന്നും നിർഗ്ഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ഗ്രഹിക്കുവാനാകാത്ത മാഹാരഹസ്യമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. വി. ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ കാരുണ്യമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അഗ്രാഹ്യമായ ദൈവത്തിന്റെ കാരുണ്യമേ………..
എല്ലാ ജീവനും ആനന്ദവും പുറപ്പെടുന്ന ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………
സ്വർഗ്ഗത്തേക്കാൾ മഹത്തായ ദൈവത്തിന്റെ കാരുണ്യമേ………..
അത്ഭുതങ്ങളുടെ ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവത്തിന്റെ കാരുണ്യമേ…….
വചനം മാംസമായി നമ്മോടുകൂടെ വസിച്ച ദൈവത്തിന്റെ കാരുണ്യമേ……
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച ദൈവത്തിന്റെ കാരുണ്യമേ………
വി.കുർബ്ബാന സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
പരിശുദ്ധ സഭാസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………
ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………
യേശുവിൽ നമ്മുടെ നീതീകരണമായ ദൈവത്തിന്റെ കാരുണ്യമേ……….
നമ്മുടെ ജീവിതത്തെ മുഴുവൻ പിൻതുടരുന്ന ദൈവത്തിന്റെ കാരുണ്യമേ………….
മരണനേരം പ്രത്യേകമായി ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
അമർത്യത നൽകി ഞങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ കാരുണ്യമേ………
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. നിത്യനരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവത്തിന്റ കാരുണ്യമേ………..
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……….
മാലാഖമാർക്ക് അത്ഭുതവും വിശ്വാസികൾക്ക് അഗ്രാഹ്യവുമായ ദൈവത്തിന്റെ കാരുണ്യമേ………
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റം ആഴമേറിയ ദൈവത്തിന്റെ കാരുണ്യമേ……..
എല്ലാ ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് വിളിച്ച ദൈവത്തിന്റെ കാരുണ്യമേ…………
ദൈവത്തിന്റെ എല്ലാ പ്രവർത്തികളുടെയും മകുടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളെല്ലാവരും എപ്പോഴും ആമഗ്നരായിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………………
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവത്തിന്റെ കാരുണ്യമേ……………..
നിരാശരായ ആത്മാക്കളുടെ ഏകശരണമായ ദൈവത്തിന്റെ കാരുണ്യമേ…………..
ഭയത്തിന്റെ മദ്ധ്യത്തിൽ ഹൃദായാശ്വാസമായ വൈത്തിന്റെ കാരുണ്യമേ……………….
പുണ്യാത്മാക്കളുടെ ആനന്ദവും പാരവശ്യവുമായ ദൈവത്തിന്റെ കാരുണ്യമേ……….
എല്ലാ പ്രവർത്തികൾക്കും ഉത്തേജനം നൽകുന്ന ദൈവത്തിന്റെ കാരുണ്യമേ…………….
അനന്തകാരുണ്യത്തിന്റെ ഉറവിടമായ നിത്യപിതാവായ ദൈവമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, ദയയോടെ ഞങ്ങളെ കടാക്ഷിക്കുകയും നിന്റെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കുയും ഞങ്ങളുടെ പ്രയാസങ്ങളിൽ നിരാശരും മ്ലാനവദനരുമാകാതെയും, കാരുണ്യവും സ്‌നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ശക്തമാക്കേണമെ. ഓ, അഗ്രാഹ്യവും അനന്തവുമായ ദൈവത്തിന്റെ കാരുണ്യമേ! യോഗ്യതയോടെ ആർക്ക് അങ്ങയെ ആരാധിക്കുവാൻ കഴിയും? അങ്ങേയറ്റം നന്മമാത്രമായ സർവ്വശക്തനായ ദൈവമേ, അങ്ങ് മാത്രമാണ് പാപികളുടെ മധുര പ്രതീക്ഷ. ഭൂമിയും കടലും നക്ഷത്രങ്ങളും അഗ്ര്യാഹ്യമായ ദൈവത്തിന്റ കാരുണ്യത്തോട് ഒത്തുചേർന്ന് അതിമനേഹരമായ ഒരു സംഗീതസ്തുതിപ്പായിത്തീരുന്നു.
https://godsmusicministry.org/mercy-of-god-devotion-1/

