HomePrayersMercy of God Devotion Novenaദൈവ കാരുണ്യത്തോടുള്ള നൊവേന എട്ടാം ദിവസം.

ദൈവ കാരുണ്യത്തോടുള്ള നൊവേന എട്ടാം ദിവസം.

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക)

ഇന്ന് ശുദ്ധീകരണസ്ഥലമായ തടവറയിൽ കിടന്ന് വേദനിക്കുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എന്റെ രക്തത്തിന്റെ പ്രവാഹം അവരുടെ പൊള്ളിക്കുന്ന തീജ്വാലയെ തണുപ്പിക്കട്ടെ. ഈ ആത്മാക്കളെയെല്ലാം ഞാൻ വളരെയധികം സ്‌നേഹിക്കുന്നു. എന്റെ നീതിയ്ക്ക് അവർ പരിഹാരം ചെയ്യുകയാണ്. അവർക്കു മോചനം കൊടുക്കുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്റെ സഭയുടെ ഭണ്ഡാഗാരത്തിലുള്ള എല്ലാ അനുഗ്രഹങ്ങളും സമാഹരിച്ച് അവർക്കുവേണ്ടി അർപ്പിക്കുക. അവർ അനുഭവിക്കുന്ന വേദനകൾ നീ അറിഞ്ഞിരുന്നെങ്കിൽ നീ നിന്റെ ആത്മാവിന്റെ ദാനങ്ങൾ അവർക്കായി നിരന്തരം സമർപ്പിച്ച് എന്റെ നീതി ആവശ്യപ്പെടുന്ന കടം വീട്ടുമായിരുന്നു.

ഏറ്റവും കരുണയുള്ള യേശുവേ, കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങ്തന്നെ അരുളി ചെയ്തിട്ടുണ്ടല്ലൊ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അവിടുത്തെ എ്രതയും ആർദ്രതയുള്ള തിരുഹൃദയത്തിലേക്ക് ഞാൻ കൊണ്ടുവരുന്നു. അങ്ങേയ്ക്ക് എത്രയും പ്രിയങ്കരമായ ആത്മാക്കളാണെങ്കിലും നിന്റെ നീതിക്കനുസൃതമായി പരിഹാരമനുഷ്ടിക്കേണ്ടവരാണിവർ. അവരെ ശുദ്ധീകരിച്ചെടുക്കുന്ന തീജ്വാല അങ്ങയുടെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച തിരുരക്തത്താലും തിരുജലത്താലും ശമിക്കട്ടെ. അങ്ങനെ ആസ്ഥലത്തെ അങ്ങയുടെ കാരുണ്യത്തിന്റെ ശക്തി പ്രകീർത്തിക്കപ്പെടട്ടെ.

നിത്യപിതാവേ, യേശുവിന്റെ എത്രയും ദയയുള്ള തിരുഹൃദയത്താൽ ആവരണം ചെയ്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളുടെമേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. യേശു അനുഭവിച്ച ഏറ്റം സങ്കടകരമായ വേദനകളെപ്രതിയും ഞാൻ അങ്ങയോടു യാചിക്കുന്നു, അങ്ങയുടെ നീതിയ്ക്ക് വിധേയരായിരിക്കുന്ന ഈ ആത്മാക്കളുടെമേൽ അങ്ങയുടെ കാരുണ്യം വെളിപ്പെടുത്തേണമേയെന്ന് അവിടുത്തെ വത്സലപുത്രനായ യേശുവിന്റെ തിരുമുറിവുകളിലൂടെ മാത്രം അവരെ വീക്ഷിക്കണമേയെന്നും യാചിക്കുന്നു. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും യാതൊരു അതിരുമില്ലെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. ആമേൻ.
1 സ്വ. 1 ന. 1 ത്രി.

വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥനകൾ. ദൈവകാരുണ്യത്തെപ്പറ്റിയുള്ള സ്തുതിപ്പുകൾ. ദൈവത്തിന്റെ സ്‌നേഹം ഒരു പുഷ്പമാകുന്നു. കാരുണ്യം അതിന്റെ ഫലവും! സംശയിക്കുന്ന ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്തെപ്പറ്റിയുള്ള ഈ കീർത്തനങ്ങൾ വായിച്ച് വിശ്വസിക്കട്ടെ. പിതാവായ ദൈവത്തിന്റെ മടിയിൽ നിന്നും നിർഗ്ഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ഗ്രഹിക്കുവാനാകാത്ത മാഹാരഹസ്യമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. വി. ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ കാരുണ്യമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അഗ്രാഹ്യമായ ദൈവത്തിന്റെ കാരുണ്യമേ………..
എല്ലാ ജീവനും ആനന്ദവും പുറപ്പെടുന്ന ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………
സ്വർഗ്ഗത്തേക്കാൾ മഹത്തായ ദൈവത്തിന്റെ കാരുണ്യമേ………..
അത്ഭുതങ്ങളുടെ ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവത്തിന്റെ കാരുണ്യമേ…….
വചനം മാംസമായി നമ്മോടുകൂടെ വസിച്ച ദൈവത്തിന്റെ കാരുണ്യമേ…… കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച ദൈവത്തിന്റെ കാരുണ്യമേ……… വി.കുർബ്ബാന സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
പരിശുദ്ധ സഭാസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………
ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………
യേശുവിൽ നമ്മുടെ നീതീകരണമായ ദൈവത്തിന്റെ കാരുണ്യമേ……….
നമ്മുടെ ജീവിതത്തെ മുഴുവൻ പിൻതുടരുന്ന ദൈവത്തിന്റെ കാരുണ്യമേ………….
മരണനേരം പ്രത്യേകമായി ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
അമർത്യത നൽകി ഞങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ കാരുണ്യമേ………
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. നിത്യനരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവത്തിന്റ കാരുണ്യമേ………..
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……….
മാലാഖമാർക്ക് അത്ഭുതവും വിശ്വാസികൾക്ക് അഗ്രാഹ്യവുമായ ദൈവത്തിന്റെ കാരുണ്യമേ………
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റം ആഴമേറിയ ദൈവത്തിന്റെ കാരുണ്യമേ……..
എല്ലാ ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് വിളിച്ച ദൈവത്തിന്റെ കാരുണ്യമേ…………
ദൈവത്തിന്റെ എല്ലാ പ്രവർത്തികളുടെയും മകുടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളെല്ലാവരും എപ്പോഴും ആമഗ്നരായിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………………
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവത്തിന്റെ കാരുണ്യമേ……………..
നിരാശരായ ആത്മാക്കളുടെ ഏകശരണമായ ദൈവത്തിന്റെ കാരുണ്യമേ…………..
ഭയത്തിന്റെ മദ്ധ്യത്തിൽ ഹൃദായാശ്വാസമായ വൈത്തിന്റെ കാരുണ്യമേ……………….
പുണ്യാത്മാക്കളുടെ ആനന്ദവും പാരവശ്യവുമായ ദൈവത്തിന്റെ കാരുണ്യമേ……….
എല്ലാ പ്രവർത്തികൾക്കും ഉത്തേജനം നൽകുന്ന ദൈവത്തിന്റെ കാരുണ്യമേ…………….
അനന്തകാരുണ്യത്തിന്റെ ഉറവിടമായ നിത്യപിതാവായ ദൈവമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, ദയയോടെ ഞങ്ങളെ കടാക്ഷിക്കുകയും നിന്റെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കുയും ഞങ്ങളുടെ പ്രയാസങ്ങളിൽ നിരാശരും മ്ലാനവദനരുമാകാതെയും, കാരുണ്യവും സ്‌നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ശക്തമാക്കേണമെ. ഓ, അഗ്രാഹ്യവും അനന്തവുമായ ദൈവത്തിന്റെ കാരുണ്യമേ! യോഗ്യതയോടെ ആർക്ക് അങ്ങയെ ആരാധിക്കുവാൻ കഴിയും? അങ്ങേയറ്റം നന്മമാത്രമായ സർവ്വശക്തനായ ദൈവമേ, അങ്ങ് മാത്രമാണ് പാപികളുടെ മധുര പ്രതീക്ഷ. ഭൂമിയും കടലും നക്ഷത്രങ്ങളും അഗ്ര്യാഹ്യമായ ദൈവത്തിന്റ കാരുണ്യത്തോട് ഒത്തുചേർന്ന് അതിമനേഹരമായ ഒരു സംഗീതസ്തുതിപ്പായിത്തീരുന്നു.

https://godsmusicministry.org/mercy-of-god-devotion-1/

spot_imgspot_imgspot_imgspot_img