HomePrayersMercy of God Devotion Novenaദൈവകാരുണ്യത്തോടുള്ള നൊവേന നാലാം ദിവസം.

ദൈവകാരുണ്യത്തോടുള്ള നൊവേന നാലാം ദിവസം.

(എല്ലാ അവിശ്വാസികളെയും അജ്ഞാനികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുക)
ഇന്ന് എല്ലാ അവിശ്വാസികളേയും ഇതുവരെ എന്നെ അറിയാത്തവരേയും എന്റെ പക്കൽ കൊണ്ടുവരിക. എന്റെ കയ്‌പേറിയ പീഡാസഹനസമയത്ത് ഞാൻ അവരെപ്പറ്റി ചിന്തിച്ചിരുന്നു. അവർക്ക് ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന തീക്ഷ്ണത എന്റെ വേദനിക്കുന്ന ഹൃദയത്തെ ആശ്വസിപ്പിക്കുന്നു. എന്റെ കരുണയുടെ കടലിൽ അവരെ മുക്കി എടുക്കുക.

എത്രയും ആർദ്രവാനായ യേശുവേ, അങ്ങ് സമസ്തലോകത്തിന്റെയും ദീപമാണല്ലോ. ഇനിയും അങ്ങയെ അറിയാത്തവരുടെയും അവിശ്വാസികളുടെയും ആത്മാക്കളെ അങ്ങയുടെ എത്രയും അനുകമ്പയുള്ള തിരുഹൃദയത്തിൽ സ്വീകരിച്ച് അഭയം കൊടുത്താലും. അങ്ങയുടെ വരപ്രസാദക്കതിരുകളാൽ അവരെ പ്രകാശിപ്പിക്കുകയും അതുവഴി അവരും ഞങ്ങളോടൊത്തുചേർന്ന് അങ്ങയുടെ അത്ഭുതകരമായ കാരുണ്യത്തെ സ്തുതിക്കട്ടെ.

നിത്യപിതാവേ, യേശുവിന്റെ എത്രയും ആർദ്രതയുള്ള തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെട്ട അവിശ്വാസികളുടെയും ഇതുവരെ അങ്ങയെ അറിയാത്ത ആത്മാക്കളുടെയും മേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കേണമേ. സുവിശേഷവെളിച്ചത്തിലേയ്ക്ക് അവരെ എല്ലാവരേയും ആനയിക്കേണമേ. അങ്ങനെ സ്‌നേഹിക്കുന്നത് എത്ര വലിയ ആനന്ദവും സന്തോഷവും ആശ്വാസവുമാണെന്ന് ഈ ആത്മാക്കൾ അറിയു ന്നില്ല. ഇവർക്കും അങ്ങയുടെ കരുണാസമൃദ്ധിയെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും പാടിസ്തുതിക്കുവാൻ ഇടയാക്കേണമേ. ആമ്മീൻ

1 സ്വ. 1 ന. 1 ത്രി.

വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥനകൾ. ദൈവകാരുണ്യത്തെപ്പറ്റിയുള്ള സ്തുതിപ്പുകൾ. ദൈവത്തിന്റെ സ്‌നേഹം ഒരു പുഷ്പമാകുന്നു. കാരുണ്യം അതിന്റെ ഫലവും! സംശയിക്കുന്ന ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്തെപ്പറ്റിയുള്ള ഈ കീർത്തനങ്ങൾ വായിച്ച് വിശ്വസിക്കട്ടെ. പിതാവായ ദൈവത്തിന്റെ മടിയിൽ നിന്നും നിർഗ്ഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ഗ്രഹിക്കുവാനാകാത്ത മാഹാരഹസ്യമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. വി. ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ കാരുണ്യമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അഗ്രാഹ്യമായ ദൈവത്തിന്റെ കാരുണ്യമേ………..
എല്ലാ ജീവനും ആനന്ദവും പുറപ്പെടുന്ന ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………
സ്വർഗ്ഗത്തേക്കാൾ മഹത്തായ ദൈവത്തിന്റെ കാരുണ്യമേ………..
അത്ഭുതങ്ങളുടെ ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവത്തിന്റെ കാരുണ്യമേ…….
വചനം മാംസമായി നമ്മോടുകൂടെ വസിച്ച ദൈവത്തിന്റെ കാരുണ്യമേ……
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച ദൈവത്തിന്റെ കാരുണ്യമേ………
വി.കുർബ്ബാന സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
പരിശുദ്ധ സഭാസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………
ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………
യേശുവിൽ നമ്മുടെ നീതീകരണമായ ദൈവത്തിന്റെ കാരുണ്യമേ……….
നമ്മുടെ ജീവിതത്തെ മുഴുവൻ പിൻതുടരുന്ന ദൈവത്തിന്റെ കാരുണ്യമേ………….
മരണനേരം പ്രത്യേകമായി ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
അമർത്യത നൽകി ഞങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ കാരുണ്യമേ………
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. നിത്യനരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവത്തിന്റ കാരുണ്യമേ………..
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……….
മാലാഖമാർക്ക് അത്ഭുതവും വിശ്വാസികൾക്ക് അഗ്രാഹ്യവുമായ ദൈവത്തിന്റെ കാരുണ്യമേ………
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റം ആഴമേറിയ ദൈവത്തിന്റെ കാരുണ്യമേ……..
എല്ലാ ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് വിളിച്ച ദൈവത്തിന്റെ കാരുണ്യമേ…………
ദൈവത്തിന്റെ എല്ലാ പ്രവർത്തികളുടെയും മകുടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളെല്ലാവരും എപ്പോഴും ആമഗ്നരായിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………………
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവത്തിന്റെ കാരുണ്യമേ……………..
നിരാശരായ ആത്മാക്കളുടെ ഏകശരണമായ ദൈവത്തിന്റെ കാരുണ്യമേ…………..
ഭയത്തിന്റെ മദ്ധ്യത്തിൽ ഹൃദായാശ്വാസമായ വൈത്തിന്റെ കാരുണ്യമേ……………….
പുണ്യാത്മാക്കളുടെ ആനന്ദവും പാരവശ്യവുമായ ദൈവത്തിന്റെ കാരുണ്യമേ……….
എല്ലാ പ്രവർത്തികൾക്കും ഉത്തേജനം നൽകുന്ന ദൈവത്തിന്റെ കാരുണ്യമേ…………….

അനന്തകാരുണ്യത്തിന്റെ ഉറവിടമായ നിത്യപിതാവായ ദൈവമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, ദയയോടെ ഞങ്ങളെ കടാക്ഷിക്കുകയും നിന്റെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കുയും ഞങ്ങളുടെ പ്രയാസങ്ങളിൽ നിരാശരും മ്ലാനവദനരുമാകാതെയും, കാരുണ്യവും സ്‌നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ശക്തമാക്കേണമെ. ഓ, അഗ്രാഹ്യവും അനന്തവുമായ ദൈവത്തിന്റെ കാരുണ്യമേ! യോഗ്യതയോടെ ആർക്ക് അങ്ങയെ ആരാധിക്കുവാൻ കഴിയും? അങ്ങേയറ്റം നന്മമാത്രമായ സർവ്വശക്തനായ ദൈവമേ, അങ്ങ് മാത്രമാണ് പാപികളുടെ മധുര പ്രതീക്ഷ. ഭൂമിയും കടലും നക്ഷത്രങ്ങളും അഗ്ര്യാഹ്യമായ ദൈവത്തിന്റ കാരുണ്യത്തോട് ഒത്തുചേർന്ന് അതിമനേഹരമായ ഒരു സംഗീതസ്തുതിപ്പായിത്തീരുന്നു.