HomePrayersMercy of God Devotion Novenaദൈവകാരുണ്യത്തോടുള്ള നൊവേന, ഒന്നാം ദിവസം.

ദൈവകാരുണ്യത്തോടുള്ള നൊവേന, ഒന്നാം ദിവസം.

(വിശുദ്ധ.ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്ന്)

(മനുഷ്യവർഗ്ഗത്തെ മുഴുവനും, പ്രത്യേകിച്ച് സകല പാപികളെയും യേശുവിന്റെ കരുണക്കടലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു.)

ഇന്നു മനുഷ്യവർഗ്ഗത്തെ മുഴുവനും പ്രത്യേകിച്ച് സകല പാപികളേയും എന്റെ പക്കൽ കൊണ്ടുവന്ന് അവരെയെല്ലാം എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക, ആത്മാക്കൾ നശിച്ചുപോകുന്നതിൽ എനിക്കനുഭവപ്പെടുന്ന കഠിനമായ എന്റെ വേദനയിൽ നീ എന്നെ ആശ്വസിപ്പിക്കും.

ഏറ്റം കരുണയുള്ള യേശുവേ, ഞങ്ങളോട് എപ്പോഴും ക്ഷമിക്കുകയും ദയകാണിക്കുകയും ചെയ്യുന്നവനാണല്ലോ അങ്ങ്. ഞങ്ങളുടെ പാപത്തെ നോക്കാതെ, അങ്ങയുടെ അനന്തമായ നന്മയിലുള്ള ഞങ്ങളുടെ ശരണത്തിൽ ദൃഷ്ടിയുറപ്പിക്കുകയും, അങ്ങയുടെ ഏറ്റം ദയയുള്ള തിരുഹൃദയത്തിൽ ഞങ്ങൾക്കൊരിക്കലും വിട്ടുപിരിയാത്ത അഭയം തരികയും ചെയ്യണമെന്ന് പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവായ ദൈവത്തോടും അങ്ങയെ ഐക്യപ്പെടുത്തുന്ന അങ്ങയുടെ സ്‌നേഹത്തോട് ഞങ്ങളപേക്ഷിക്കുന്നു.

നിത്യപിതാവേ, യേശുവിന്റെ തിരുഹൃദയത്തിന്റെ ദയയാൽ ഏറ്റം വലിയ പാപികളായ ഞങ്ങളോടും മനുഷ്യവർഗ്ഗം മുഴുവനോടും കരുണതോന്നണമേ. അങ്ങയുടെ തിരുസുതന്റെ ഏറ്റം സങ്കടകരമായ കഷ്ടതകളെപ്രതി അങ്ങ് ഞങ്ങളോടു കരുണകാണിക്കണമേ. അങ്ങനെ ഞങ്ങൾ നിത്യകാലവും അവിടുത്തെ അനന്തകരുണയുടെ സർവ്വശക്തിയെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. ആമേൻ.
1 സ്വ. 1 ന. 1 ത്രി.

സിസ്റ്റർ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥനകൾ.
ദൈവകാരുണ്യത്തെപ്പറ്റിയുള്ള സ്തുതിപ്പുകൾ.
ദൈവത്തിന്റെ സ്‌നേഹം ഒരു പുഷ്പമാകുന്നു. കാരുണ്യം അതിന്റെ ഫലവും!
സംശയിക്കുന്ന ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്തെപ്പറ്റിയുള്ള ഈ കീർത്തനങ്ങൾ വായിച്ച് വിശ്വസിക്കട്ടെ.

പിതാവായ ദൈവത്തിന്റെ മടിയിൽ നിന്നും നിർഗ്ഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഗ്രഹിക്കുവാനാകാത്ത മാഹാരഹസ്യമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വി. ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ കാരുണ്യമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അഗ്രാഹ്യമായ ദൈവത്തിന്റെ കാരുണ്യമേ………..

എല്ലാ ജീവനും ആനന്ദവും പുറപ്പെടുന്ന ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………
സ്വർഗ്ഗത്തേക്കാൾ മഹത്തായ ദൈവത്തിന്റെ കാരുണ്യമേ………..

അത്ഭുതങ്ങളുടെ ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവത്തിന്റെ കാരുണ്യമേ…….
വചനം മാംസമായി നമ്മോടുകൂടെ വസിച്ച ദൈവത്തിന്റെ കാരുണ്യമേ……
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച ദൈവത്തിന്റെ കാരുണ്യമേ………

വി.കുർബ്ബാന സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
പരിശുദ്ധ സഭാസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………
ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………
യേശുവിൽ നമ്മുടെ നീതീകരണമായ ദൈവത്തിന്റെ കാരുണ്യമേ……….
നമ്മുടെ ജീവിതത്തെ മുഴുവൻ പിൻതുടരുന്ന ദൈവത്തിന്റെ കാരുണ്യമേ………….
മരണനേരം പ്രത്യേകമായി ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
അമർത്യത നൽകി ഞങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ കാരുണ്യമേ………
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

നിത്യനരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവത്തിന്റ കാരുണ്യമേ………..
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……….
മാലാഖമാർക്ക് അത്ഭുതവും വിശ്വാസികൾക്ക് അഗ്രാഹ്യവുമായ ദൈവത്തിന്റെ കാരുണ്യമേ………

ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റം ആഴമേറിയ ദൈവത്തിന്റെ കാരുണ്യമേ……..

എല്ലാ ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………..

ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് വിളിച്ച ദൈവത്തിന്റെ കാരുണ്യമേ…………
ദൈവത്തിന്റെ എല്ലാ പ്രവർത്തികളുടെയും മകുടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളെല്ലാവരും എപ്പോഴും ആമഗ്നരായിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………………
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവത്തിന്റെ കാരുണ്യമേ……………..
നിരാശരായ ആത്മാക്കളുടെ ഏകശരണമായ ദൈവത്തിന്റെ കാരുണ്യമേ…………..
ഭയത്തിന്റെ മദ്ധ്യത്തിൽ ഹൃദായാശ്വാസമായ വൈത്തിന്റെ കാരുണ്യമേ……………….
പുണ്യാത്മാക്കളുടെ ആനന്ദവും പാരവശ്യവുമായ ദൈവത്തിന്റെ കാരുണ്യമേ……….
എല്ലാ പ്രവർത്തികൾക്കും ഉത്തേജനം നൽകുന്ന ദൈവത്തിന്റെ കാരുണ്യമേ…………….
അനന്തകാരുണ്യത്തിന്റെ ഉറവിടമായ നിത്യപിതാവായ ദൈവമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, ദയയോടെ ഞങ്ങളെ കടാക്ഷിക്കുകയും നിന്റെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കുയും ഞങ്ങളുടെ പ്രയാസങ്ങളിൽ നിരാശരും മ്ലാനവദനരുമാകാതെയും, കാരുണ്യവും സ്‌നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ശക്തമാക്കേണമെ.
ഓ, അഗ്രാഹ്യവും അനന്തവുമായ ദൈവത്തിന്റെ കാരുണ്യമേ!

യോഗ്യതയോടെ ആർക്ക് അങ്ങയെ ആരാധിക്കുവാൻ കഴിയും?
അങ്ങേയറ്റം നന്മമാത്രമായ സർവ്വശക്തനായ ദൈവമേ, അങ്ങ് മാത്രമാണ് പാപികളുടെ മധുര പ്രതീക്ഷ. ഭൂമിയും കടലും നക്ഷത്രങ്ങളും അഗ്ര്യാഹ്യമായ ദൈവത്തിന്റ കാരുണ്യത്തോട് ഒത്തുചേർന്ന് അതിമനേഹരമായ ഒരു സംഗീതസ്തുതിപ്പായിത്തീരുന്നു.
https://share.google/Fs2eKu1k7tRwdmEy4

spot_imgspot_imgspot_imgspot_img